പോലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുർ ടിക്കാറാം മീണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനായിരുന്നു മീണയുടെ നിർദ്ദേശം.
പോലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയ പ്രാഥമിക റിപോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെ അംഗീകരിച്ചിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള പോലീസ് അസോസിയേഷന്റെ ഇടപെടൽ എത്ര മാത്രം ഉണ്ടായി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മെയ് 15ന് നൽകാൻ ടീക്കാറാം മീണ ലോക് നാഥ് ബഹറക്ക് നിർദ്ദേശം നൽകിയിരുന്നു.
മെയ് 15ന് ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കൂടുതൽ പോലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടാകും. മാത്രമല്ല വിഷയത്തിൽ സർക്കാരിന്റെ പങ്കിൽ കൂടുതൽ വ്യക്തത വരും.
Discussion about this post