പാക്കിസ്ഥാന് ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ ഉത്ഭവിയ്ക്കുന്ന നദികളിലെ വെള്ളം വഴിതിരിച്ചുവിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
കേന്ദ്രസര്‍ക്കാര്‍ നിലവില്‍് പാകിസ്ഥാനിലേയ്ക്കൊഴുകുന്ന നദികളുടെ കണക്കെടുത്തിട്ടുണ്ടെന്നും കൂടൂതല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെങ്കില് ഈ നദികളിലെ ജലം വഴിതിരിച്ചുവിടുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. പാകിസ്ഥാനെതിരേയുള്ള അതിശകതമായ ഒരു പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമൃത്സറില് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു ഗഡ്കരി.
ഇന്ത്യയും പാകിസ്ഥാനുമായുണ്ടാക്കിയ ജലക്കരാര്‍ 1960കളില്‍ സമാധാനം നിലനിന്ന സമയത്തായിരുന്നു. പക്ഷേ ഭീകരവാദം എന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പാകിസ്ഥാന് അന്നുമുതല്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഇന്നുമത് തുടരുന്നു. ഈ അവസരത്തില്‍ ഈ കരാര്‍ പാലിക്കാനുള്ള ബാദ്ധ്യത ഏകപക്ഷീയമായി ഇന്ത്യയുടെ ചുമതലയിലല്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന പാക് നടപടിയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് ഇന്ത്യ നിലപാട് കൂടുതല്‍ കര്‍ശനമാക്കുന്നത്.
Discussion about this post