ഇറാഖിലും സിറിയയിലും മാത്രമല്ല ഇന്ത്യയിലും തങ്ങള്‍ സ്വന്തം പ്രവിശ്യയുണ്ടാക്കിയതായി ഇസ്ലാമിക് സ്റ്റേറ്റ്. പാകിസ്ഥാന്‍ സഹായത്തോടെ കാശ്മീരില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത് തങ്ങളുടെ ഇന്ത്യന്‍ പ്രവിശ്യയാണെന്ന് ഐസിസ് പറയുന്നത്.
ഭീകരവാദത്തിനെതിരേ ഇന്ത്യ നടത്തുന്ന ചെറുത്തുനില്പിനെ ഇസ്രായല്‍ സഹായത്തോടെ ചെയ്യുന്ന ഹിന്ദു സയണിസ്റ്റ് ഗൂഢാലോചനയാണെന്നും അതിനെതിരേ ഐസിസ് ശക്തമായ യുദ്ധം നയിയ്ക്കുമെന്നുമാണ് ഐസിസിന്റെ അവകാശവാദം.
‘വിലയാഹ് ഓഫ് ഹിന്ദ് ‘എന്നാണ് തങ്ങളുടെ പ്രവിശ്യയായി കണക്കാക്കുന്ന കാശ്മീര്‍ പ്രദേശത്തിനു ഐസിസ് നല്‍കിയിരിയ്ക്കുന്ന പേര്. ഐസിസിന്റെ അമാഖ് ന്യൂസ് ഏജന്‍സിയാണ് ഈ കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്.
ശ്രീലങ്കയില്‍ 253 പേരെ ബോംബുവച്ചു കൊലപ്പെടുത്തിയതിനു പിന്നാലേ ഇന്ത്യയിലെമ്പാടും ആക്രമണങ്ങളഴിച്ചുവിടാന്‍ ഐസിസ് ശ്രമിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തരമൊരു ശക്തമായ അവകാശവുമായി ഈ ഭീകരസംഘടന മുന്നിലേക്ക് വരുന്നത്.
ഇഷ്ഫക് അഹമ്മദ് സൊഫി എന്ന ഐസിസ് ഭീകരന്‍ ഇന്നലെ സുരക്ഷാസേനകളുമായുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐഐസ് ഇങ്ങനെ പറഞ്ഞിരിയ്ക്കുന്നത്. ഇത്തരമൊരു അവകാശവാദത്തിനു യാതൊരു സാധുതയുമില്ലെങ്കിലും ഈ പറഞ്ഞിരിയ്ക്കുന്നത് ഒരിയ്ക്കലും എഴുതിത്തള്ളാനാവില്ലെന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ അഭിപ്രായം. സിറിയയിലും ഇറാഖിലുമെല്ലാം നിന്ന് നിഷ്‌കാസിതരാകാന്‍ പോകുന്ന ഭീകരര്‍ ഇനി എവിടെയൊക്കെയാകും കണ്ണുവയ്ക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവായും ഒരു മുന്നറിയിപ്പായും ഇതിനെയെടുക്കണം എന്നാണ് പ്രതിരോധവിദഗ്ധരുടെ അഭിപ്രായം.
ലോകമെമ്പാടും നിന്ന് ഐസിസില്‍ ചേരാന്‍ ഏറ്റവും കൂടുതലാള്‍ക്കാര്‍ പോയ സ്ഥലങ്ങളിലൊന്ന് കേരളമാണ്. കാശ്മീര്‍ കഴിഞ്ഞാല്‍ അടുത്തതെവിടെയാണെന്ന് അധികം സംശയിക്കേണ്ടതില്ലാത്ത സാഹചര്യങ്ങളും സംഭവങ്ങളുമാണ് നിലവില്‍ കേരളത്തില്‍ നടക്കുന്നത്. ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍ ഐ എ നടത്തിയ പരിശോധനയില്‍ നാലിലധികം പേരെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണറിയുന്നത്.
Discussion about this post