ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് .
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത് .
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളെ ആറുമാസത്തേക്കായിരുന്നു അമേരിക്ക ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയത്. എന്നാൽ ഈ കാലാവധി തീർന്നതോടെ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇനി മേല്‍ ഉപരോധത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു .
ഇന്ത്യയെ സംബന്ധിച്ച് ഈ പ്രഖ്യാപനം ഏറ്റവും നിർണ്ണായകമാണ് . കാരണം ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വളരെയേറെ ആലോചനകൾക്ക് ശേഷമായിരിക്കും ഇന്ത്യ തീരുമാനം പ്രഖ്യാപിക്കുക .
Discussion about this post