ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം നാളെ അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ 59 ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണ് നാളെ അവസാനിക്കുക.
543 ൽ ശേഷിക്കുന്ന 59 മണ്ഡലങ്ങളിൽ ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കും .ഇതിന് മുന്നോടിയായി ഇപ്പോൾ നടക്കുന്ന പരസ്യ പ്രചരണം പശ്ചിമ ബംഗാൾ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ നാളെ കൊട്ടിക്കലാശം നടക്കും . പശ്ചിമ ബംഗാളിലെ പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇന്നാണ് അവസാനിക്കുന്നത്.
ബീഹാറിലെ 8, ഹിമാചൽ പ്രദേശിലെ 4, ജാർഖണ്ഡിലെ 3, മദ്ധ്യപ്രദേശിലെ 8, പഞ്ചാബിലെ 13, ഉത്തർ പ്രദേശിലെ 13, പശ്ചിമ ബംഗാളിലെ 9 ചണ്ഡിഗഡിലെ 1 സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരാണ് ഉള്ളത്. വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക.
ബിജെപി ഇന്നും നാളയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടുതൽ റാലികൾ വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട് . രാഹുലും, പ്രിയങ്കയും ഇന്നും നാളെയും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും.
Discussion about this post