യുഡിഎഫ് കോട്ടയില്‍ യൂുഡിഎഫ് വിജയം നേടിയതില്‍ എല്‍ഡിഎഫിന് അപമാനമൊന്നുമില്ലെന്ന് ദേശാഭിമാനി. അധാര്‍മ്മികതയുടെ മാര്‍ഗ്ഗം സ്വീകരിച്ചാണ് അരുവിക്കരയില്‍ യുഡിഎഫ് ജയിച്ചതെന്നും ദേശാഭിമാനി പത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം വിശദീകരിക്കുന്നു.
‘ജാതിമത വര്‍ഗ്ഗീയ പ്രീണനം, അധികാരത്തിന്റെ നഗ്നമായ ഉപയോഗം, പണത്തിന്റെ ദു സ്വാധീനം എന്നിവയുടെ സൃഷ്ടിയാണ് അരുവിക്കരയിലെ യൂഡിഎഫ് വിജയമെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
ബിജെപിയെ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷവോട്ട് സമാഹരിക്കുക, ജനസമ്പര്‍ക്ക പരിപാടി നേരത്തെതന്നെ സംഘടിപ്പിച്ച് പണവും വാഗ്ദാനവും വിതരണംചെയ്യുക, ജാതി വര്‍ഗീയ ശക്തികളെ പ്രലോഭിപ്പിച്ച് കൂടെനിര്‍ത്തുക, തെരഞ്ഞെടുപ്പുചട്ടം നഗ്‌നമായി ലംഘിച്ച് മന്ത്രിമാര്‍ തമ്പടിച്ച് സമുദായലോബികളുടെമുതല്‍ വ്യവസായലോബികളുടെവരെ പ്രതിനിധികളെ കണ്ട് വാഗ്ദാനങ്ങള്‍ നല്‍കി പ്രത്യുപകാരമുറപ്പിക്കുക, സാരിവിതരണംമുതല്‍ ദുരിതാശ്വാസഫണ്ട് വിതരണംവരെ നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുക, മുഖ്യമന്ത്രിതന്നെ വീടുതോറും കയറി പരാതി വാങ്ങി വാഗ്ദാനങ്ങള്‍ നല്‍കുക എന്നിങ്ങനെ എന്തൊക്കെ പരിപാടികളായിരുന്നു’-മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
‘വോട്ട് തങ്ങള്‍ക്കല്ലെങ്കില്‍ ബിജെപിക്ക് ആയിക്കോട്ടെ എന്ന മട്ടില്‍ എല്‍ഡിഎഫിനെ ചെറുതാക്കി ബിജെപിക്ക് ഇല്ലാത്ത വലുപ്പം കല്‍പ്പിച്ചുകൊടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം കേരളത്തിന്റെ മതേതരഘടനയ്ക്ക് ചെയ്യാന്‍പോകുന്ന ദോഷം ചെറുതല്ല. ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാനാണെങ്കില്‍പ്പോലും എല്‍ഡിഎഫിനെ ചവിട്ടിത്താഴ്ത്താനാണെങ്കില്‍പ്പോലും ഈ വിധത്തില്‍ ബിജെപിയെ ഉയര്‍ത്തിക്കാട്ടി കേരളരാഷ്ട്രീയത്തെ വര്‍ഗീയമായി കലുഷമാക്കിയത് ശരിയോ എന്ന് യുഡിഎഫ് നേതൃത്വം ചിന്തിക്കണം. അതിന് അവരെ പ്രേരിപ്പിക്കാന്‍ മതേതര കേരളത്തിന് ചുമതലയുണ്ടെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
Discussion about this post