പശ്ചിമബംഗാളില്‍ ഒരു കാലത്ത് മമതയുടെ വിശ്വസ്തനായ ഇന്ന് ബിജെപിയുടെ കരുത്തനായ നേതാവായ മുകുള്‍ റോയ്ക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം. സിപിഎം പ്രവര്‍ത്തകരുമായി രഹസ്യ ചര്‍ച്ച നടത്തുന്നതറിഞ്ഞ് എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ റോയിയുടെ കാര്‍ തല്ലിതകര്‍ത്തു.
സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലിസാണ് മുകുള്‍ റോയിയ്ക്ക് സുരക്ഷ ഒരുക്കിയത്.
ഡംഡം സാമികതിലെ ബിജെപി സ്ഥാനാര്‍ത്ഥി ഭട്ടാചാര്യയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.
പാര്‍ഗനാസ് ജില്ലയിലെ നാഗര്‍ ബസാറില്‍ വച്ചായിരുന്നു ഭട്ടാചാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വാഹനം പൂര്‍ണമായും തല്ലിതകര്‍ത്ത നിലയിലാണ്.
ചില ആളുകള്‍ സംഘടിച്ചെത്തി തന്റെ കാറിന് നേരെ കല്ല് എറിയുകയും തല്ലിതകര്ക്കുകയുമായിരുന്നുവെന്ന് മുകുള്‍ റോയി പറഞ്ഞു. അക്രമികള്‍ സാധാരണക്കാരായ ആളുകളല്ല.അവരുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലിസില്‍ പരാതി നല്‍കിയതായും മുകുള്‍ റോയി പറഞ്ഞു.മമത ബാനര്‍ജി ബിജെപി മുന്നേറ്റത്തെ ഭയപ്പെടുകയാണെന്നും, ബിജെപിയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടിരുന്നു.
Discussion about this post