എന്റെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നവര്‍ ഗാന്ധി സ്നേഹികളല്ല,വിഭജന വാദികള്‍ തന്നെയാണ്, എന്നോടുള്ള പക എന്താണെന്ന് വ്യക്തമാണ് ഞാന്‍ ധര്മത്തിന് വേണ്ടി സംസാരിക്കുന്നു..
ഹൈന്ദവഏകീകരണത്തിന് വേണ്ടി സംസാരിക്കുന്നു അതാണല്ലോ ഭാരതത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം… കമലാഹാസന് ഹൈന്ദവഭീകരത എന്ന് പറഞ്ഞപ്പോള്‍ അതേ നാണയത്തില്‍ ഗോഡ്സെയെക്കാള്‍ തരം താഴ്ന്നവനാണ് കമലാഹാസന് എന്ന് ഞാന്‍ പ്രതികരിച്ചപ്പോള്‍ ഓടിക്കൂടിതെറി വിളിച്ചവരുടെ പ്രൊഫൈലുകള്‍ കാണുമ്പോള്‍ നാം ഭയപ്പെടണം, പച്ചയും ചുവപ്പും ഇടകലര്‍ന്ന ഒരു കോമണ്‍ മുഖം, അതിനിടയില്‍ ചില കുരിശു കൃഷിക്കാരും, ഇവരൊക്കെ ഒറ്റ ദിവസം കൊണ്ട് ഗാന്ധിയന്മാരായി പുഴുത്ത തെറി വിളിക്കുമ്പോള്‍ നാം മനസ്സിലാക്കണം ഇവര്‍ ഏതിന്റെ വക്താക്കള്‍ ആണെന്ന്..
കേരളത്തില്‍ ഗാന്ധിയെ തൊട്ട മിക്ക മഹാരഥന്മാരുടെയും കാലു തൊടാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്, മൊയ്തു മൗലവിയും കൗമുദി ടീച്ചറുമടക്കം, കേരളത്തില്‍ ഗാന്ധിജി തൊട്ട സകല മണ്ണും ഞാന്‍ തൊട്ടിട്ടുണ്ട് രേഖപ്പെടുത്തി ദൂരദര്ശന് ആര്‍ക്കെവില്‍ സൂക്ഷിച്ചിട്ടുണ്ട്, എന്നെ തെറി പറഞ്ഞ കാക്കമാരില്‍ എത്രപേര്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ വായിച്ചിട്ടുണ്ട്..?? ഗാന്ധിജിയോടുള്ള സ്നേഹമല്ല ജിഹാദികള്‍ക്ക് നിലവില്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞ അവസ്ഥയില്‍ അലി അക്ബറിനോടുള്ള പക തന്നെയാണ്. എന്നെ അമുസ്ലിമാക്കി കാഫിറാക്കി ഉന്മൂലനം ചെയ്യാനുള്ള പദ്ധതി. എന്റെ പേര് മാറ്റാത്തതിലാണ് ജിഹാദികള്‍ക്ക് കടുത്ത രോദനം, രാമനോ ഗോവിന്ദനോ ആക്കി മാറ്റിയാല്‍ തൃപ്തിയാവുമോ? ഇവര്‍ക്ക്… ദേശം, ദേശ ധര്‍മ്മം എന്നൊക്കെ പറഞ്ഞാല്‍ ഉടനെ കാഫിര്‍, മുജാഹിദ് ബാലുശ്ശേരിക്ക് അമ്പലത്തില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്താം അലി അക്ബര്‍ ഗീതാപ്രഭാഷണം നടത്താന്‍ പാടില്ല, സംഘ പരിവാറിനോട് സഹകരിക്കാന്‍ പാടില്ല.. മറ്റൊരു ആരോപണം സുന ചെത്തലിനെ ഞാന്‍ എതിര്‍ക്കുന്നു. സത്യമാണ് അത് ഫര്‍ള് അല്ല സുന്നത്ത് അല്ലേ… നിര്‍ബന്ധം അല്ലല്ലോ, ഖുറാനില്‍ ഇല്ലല്ലോ? സത്യം പറയാന്‍ പാടില്ല, ആ ചെത്തലിന്റെ പേര് തന്നെ സുന്നത്ത് എന്നാണ്….
എന്നെ എതിര്‍ക്കാന്‍ വേണ്ടി അവസരം എവിടെ കിട്ടും എന്നന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഗോഡ്സെ എന്ന് കണ്ടതും ചാടി വീണ് മരണപ്പെട്ടു മണ്ണായ എന്റെ ഉമ്മയെയും ബാപ്പയെയും വിളിച്ച മുസ്ലിം നാമധാരീ ഇതാണോ നിന്നേ റസ്സൂല്‍ പഠിപ്പിച്ച സംസ്കാരം? നീയാണോ മുസല്മാന്? ക്രിസ്ത്യന്‍ നാമധാരീ ഇതാണോ കര്‍ത്താവിന്റെ സംസ്കാരം?നീയാണോ ക്രിസ്ത്യാനി? കമ്മ്യൂണിസ്റ്റ്സ്റ്റ് കാരാ ഇതാണോ കമ്യുണിസം….
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ നട്ടെല്ലില്ലാത്ത പന്നിക്കൂട്ടങ്ങള്‍…
ഇതെല്ലാം കണ്ടു ആവേശം മൂത്ത ആണും പെണ്ണും കെട്ട മനോരമ ഓണ്‍ലൈനും അലി അക്ബറിനെ അറസ്റ്റ് ചെയ്യുന്നത് കാണാന്‍ ഉളുപ്പില്ലാതെ കാതോര്‍ത്തു, ഒരു മാധ്യമം പോലും എന്റെ പോസ്റ്റിനെ വായിക്കാതെ അറസ്റ്റ് ആഹ്വാനത്തിന് കുടപിടിച്ചെങ്കില്‍ അവരുടെ ഉള്ളിലിരിപ്പും മേല്പറഞ്ഞവരുടേത് തന്നെ.
ഈ അസഹിഷ്ണുത ഒരു വ്യക്തിയോടല്ല. അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടാണ് എന്നതില്‍ സംശയം വേണ്ട.. ഒരുമുസല്മാന് ഹൈന്ദവ ആദര്‍ശങ്ങള്‍ സംസാരിച്ചുകൂടാ, ഇസ്ലാമിക ഭീകരതയെ കുറിച്ച് മിണ്ടിപ്പോവരുത്. നാവരിയും..
ഞാന്‍ പഠിച്ച മതം വ്യക്തിയും ഈശ്വരനും തമ്മിലുള്ള ബാന്ധവമാണ് അത് അന്യരെ ബോധ്യപ്പെടുത്തേണ്ടതല്ല, എന്റെ മകള്‍ ഒരു ഹൈന്ദവനേ വിവാഹം കഴിച്ചതും ഹൈന്ദവ രീതിയില്‍ വിവാഹം നടത്തിയതും ചെറുതായിട്ടല്ല ഒരു സമൂഹത്തെ ചൊടിപ്പിച്ചത്, ഇതൊക്കെയും എന്നോടുള്ള പകയ്ക്ക് കാരണമാണ്. ഞാന്‍ ഇല്ലാതായി കാണാന്‍ ഒരുപാട് പേര് കൊതിക്കുന്നുണ്ട്, ചിലര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.. നല്ലത്. ഇല്ലാതാവും വരെ ഇവിടുണ്ടാവും ഇങ്ങിനെ തന്നെ, ഇതേ പേരില്‍, ഇതേ വിശ്വാസത്തിലും എന്ത് സത്യമായതുണ്ടോ അതിനെ വിളിച്ചു പറഞ്ഞും. ഈ ഭാരത ഭൂമി എല്ലാവരെയും ഉള്‍ക്കൊള്ളും അതിനെ ഹനിക്കാന്‍ ശ്രമിക്കുന്നവരെ ഒഴികെ… മാതൃ ഭൂമിക്കെതിരെ ഉയരുന്ന തലകളരിയാനും ഭാരതാംബക്കറിയാം, ശാന്തഭാവം മാത്രമല്ല രൗദ്ര ഭാവവും അമ്മയ്ക്കുണ്ട്…
ധര്‍മ്മത്തെ രക്ഷിക്കുന്നവരെ ധര്‍മ്മം രക്ഷിക്കും..
Discussion about this post