കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച ഏകാന്ത ധ്യാനം പൂർത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി . സമുദ്രനിരപ്പിൽ നിന്നും 12200 അടി ഉയരത്തിലുള്ള ഗുഹയിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി മുഴുവൻ .
അവിടെ നിന്നും അദ്ദേഹം ബദരിനാഥിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കാവും പോകുക . പ്രധാനമന്ത്രിയുടെ ദർശനത്തിനോടനുബന്ധിച്ച് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും .
ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാർനാഥിൽ ലഭിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ഇത് നാലാം തവണയാണ് മോദി ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലെത്തുന്നത്.
Discussion about this post