മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെട്ടേക്കുമെന്ന കേജരിവാളിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി. പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പോലീസ് സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ബിജെപി കത്ത് നല്‍കി. മാപ്പ് പറയാത്ത പക്ഷം സുരക്ഷ ഏര്‍പ്പെടുത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രസ്താവനയിലൂടെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും സുരക്ഷാ ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ ആവശ്യപ്പെട്ടു.
സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെടുമെന്ന കേജരിവാളിന്റെ പരാമര്‍ശത്തെ തള്ളി ഡല്‍ഹി പോലീസും രംഗത്തെത്തിയിരുന്നു. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്നാണ് ഡല്‍ഹി പോലീസ് പ്രസ്താവനയിലൂടെ മറുപടി നല്‍കിയത്.
Discussion about this post