അവിശുദ്ധ സഖ്യങ്ങള്‍ പരാജയപ്പെടുമെന്ന സൂചനയാണ് എക്സിറ്റ്പോളുകള് ചൂണ്ടിക്കാണിക്കുന്നത് എന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി. ജനങ്ങള്‍ നേതാക്കളെ വിലയിരുത്തുന്നത് കുടുംബത്തിന്റെയോ ജാതിയുടെയോ പേരിലല്ല .
ജനങ്ങള്‍ വോട്ട് ചെയ്തത് സ്ഥിരതയുള്ള സര്‍ക്കാരിനാണ്. എതിരാളികള്‍ ഒന്നിക്കുന്ന തൂക്ക് സഭ രാജ്യത്തിന് ആവശ്യമില്ലെന്നും ജയ്റ്റിലി പറഞ്ഞു.
ജനങ്ങള്‍ക്ക് ഇടയില്‍ നേരിട്ടെത്തി നടത്തിയ അഭിപ്രായ സര്‍വേകള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് എന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ പറയുന്നു.
Discussion about this post