എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 16 സീറ്റിലാണ് മുന്നില്‍. ബംഗാളിലും രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. മഹാരാഷ്ട്രയില്‍ 7 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമായി. 542 മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നുണ്ട്. 16.49 ലക്ഷം പോസ്റ്റല്‍ വോട്ടുകളാണ് ഉള്ളത്
ദില്ലിയില്‍ എല്ലാ ബിജെപി മുന്നില്‍.മധ്യ പ്രദേശിലും ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്.
ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങള്‍ എണ്ണു.
വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകള്‍ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post