സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് കെ.മുരളീധരന്‍. സിപിഎമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ ശ്രമമെന്ന് മുരളീധരന്‍ തുറന്നടിച്ചു.
രാജിവയ്ക്കണോ എന്ന കാര്യത്തില്‍ പിണറായി വിജയനാണ് തീരുമാനിക്കേണ്ടത് . 2014 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാതിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി രാജിവച്ചിരുന്നു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു.
പിണറായിക്ക് വേണമെങ്കില്‍ അത് പിന്തുടരാമെന്നും അദ്ദേഹത്തിന് അത്തരം മാതൃകകള്‍ ഒന്നും പരിചയം ഇല്ലാത്തത് കൊണ്ട് താന്‍ അത് പ്രതീക്ഷിക്കുന്നില്ലയെന്നും മുരളീധരന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ വികാരം ഭാവിയിലും നിലനിര്‍ത്തണമെങ്കില്‍ സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണ്. അതിന് സമ്പൂര്‍ണമായ പുനസംഘടന ആവശ്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post