ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മദ്ധ്യദൂര – കര-വ്യോമ മിസൈലായ ആകാശ് വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണ് ഇത്.ആകാശ് 1 എസ് മിസൈലിന്റെ പുതിയ പതിപ്പാണ് പ്രതിരോധ ഗവേഷണ വിഭാഗം പരീക്ഷിച്ചത്.
ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്.എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറകഷ്ണല്‍ സംവിധാനമാണ് ആകാശ് മിസൈലിനുള്ളത്.
Discussion about this post