നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ച് എ പി അബ്ദുള്ളക്കുട്ടി. എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽമതിയെന്ന് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു സ്വകാര്യ ചാനലിനോട് പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന് നല്കിയതും കക്കൂസ് നിര്‍മ്മിച്ച് നല്കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി വിശദമാക്കുന്നു.
അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
https://www.facebook.com/abdullakuttyofficial/posts/2418557148169039?__xts__%5B0%5D=68.ARBbc2Rtx8cswUGff7DlX3tbGDNWNG6jsOCdA46dTOF_xZcLLFm5ZR_D134cZB-ov8QC7C7ArqVA9xTLGxygW93zJ3X3T2GKqg_UhKUPYYeucpCq4ZCaOksrF6prCnUAKQrgPhtC8hMmyJuqskQdZJHDPPrLBTqTi8j460KazoSBiYmB6JjWGDmVpzxE9BecuFvIvSiwTz6jy_BZaQsVfJuRqEuvCPsMILOD-MbpZvvPJe4RcwjhiMYTTK913PrhKaZmAgRB6gatOi8vK0F24cu3Phj4tgTYA3ZIZjqmczVySo96WQixmVvimB2jutxP0SLWX0-fAwBGGprYVAadmQ&__tn__=-R
Discussion about this post