ഉത്തര്‍പ്രദേശിലെ ബാരബാങ്കിയിലെ രാംനഗറില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. നിരവധിപേര്‍ ചികിത്സയിലാണ്. റാണിഗഞ്ചില്‍ തിങ്കളാഴ്ച രാത്രി മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ എട്ട് പോലീസുകാര്‍ അടക്കം ഏതാനും പേരെ സസ്പെന്ഡ് ചെയ്തതായി എക്സൈസ് മന്ത്രി പ്രതാപ് സിംഗ് അറിയിച്ചു.
Discussion about this post