തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന മൂന്ന് എംഎല്‍എമാരെയും 60 ഓളം നേതാക്കളെയും കൂടാതെ ഒരു സിപിഎം എംഎല്‍എ യും ബിജെപിയില്‍ ചേര്‍ന്നു.
ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയും ബംഗാളിലെ ബി.ജെ.പി. നേതാവ് മുകുള്‍ റോയിയും ചേര്‍ന്നാണ് തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
നിലവില്‍ മൂന്ന് എം.എല്‍.എമാര്‍ അടക്കമുള്ളവരാണ് പാര്‍ട്ടിയിലെത്തിയതെന്നും ഇനിയും ഒട്ടേറേപേര്‍ ബംഗാളില്‍ ബി.ജെ.പിയിലേക്കെത്തുമെന്നും ദേശീയ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയ പറഞ്ഞു. മുന്‍ തൃണമൂല്‍ നേതാവും ബി.ജെ.പിയുടെ ബംഗാളിലെ കരുത്തനുമായ മുകുള്‍ റോയിയാണ് തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. തൃണമൂലിലെ 143 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.
മുകുള്‍ റോയിയുടെ മകനും തൃണമൂല്‍ എം.എല്‍.എയുമായ സുബ്രാങ്ഷുറോയ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരാണ് നിലവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. സുബ്രാങ്ഷുറോയിയെ അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 18 സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ചത്.
Discussion about this post