ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രണ്ടാം മോദി സര്‍ക്കാരില്‍ ഉണ്ടാവില്ല. പിയൂഷ് ഗോയല്‍ ധനമന്ത്രിയാവുമെന്നാണ് നിഗമനം. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.
‘കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചു. ഇനി പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാന്‍ അതിലൂടെ എനിക്ക് കഴിയും.- അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.
ബിജെപിയും എന്‍ഡിഎയും അങ്ങയുടെ കീഴില്‍ തിളക്കമാര്‍ന്ന വിജയം കൈരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ എന്നെ പുതിയ സര്‍ക്കാരിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും അദ്ദേഹം മോദിയ്ക്കുള്ള കത്തില്‍ പറയുന്നു.കഴിഞ്ഞ ബജറ്റ് അവതരണത്തിന്റെ സമയത്ത് അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലായിരുന്നു. അന്ന് മുതല്‍ അദ്ദേഹം ധനകാര്യ വകുപ്പ് ഒഴിയുമെന്ന് സൂചനയുണ്ടായിരുന്നു. അന്ന് പകരം ചുമതല വഹിച്ച പിയൂഷ് ഗോയല്‍ സാമ്പത്തീക ശാസ്ത്രത്തില്‍ പണ്ഡിതനാണ്. സിഎക്കാരനായ പിയൂഷ് ഗോയല്‍ മികച്ച മന്ത്രിയായിരുന്നു.
Discussion about this post