കണ്ണൂരിന്റെ മണ്ണില്‍ ജനിച്ച് ജനകീയ നേതാവായ് വളര്‍ന്ന വി മുരളീധരന് എന്ന കരുത്തനായ ആര്‍എസ്എസ് നേതാവ് കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അത് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തന്നെ വലിയ ആവേശമാവുകയാണ്. ദേശീയ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയമുള്ള വി മുരളീധരന് മികച്ച സംഘാടകനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. കേരലത്തില് എബിവിപിയുടെ വളര്‍ച്ചയിലും, ബിജെപിയുടെ സംഘടനാ സംവിധാനം ശക്തപ്പെടുത്തുന്നതിലും നിര്‍ണായക പങ്കു വഹിച്ച നേതാവാണ് വി മുരളീധരന്. എബിവിപി ദേശീയ സെക്രട്ടറി തുടങ്ങി ബിജെപിയിലെ ദേശീയതലത്തിലുള്ള ചുമതലകള്‍ വരെ വഹിച്ച അനുഭവ പരിചയമാണ് അമിത് ഷാ മുരളീധരനെ കേന്ദ്രമന്ത്രി എന്ന ദൗത്യം ഏല്പിച്ചതിന് പിന്നില്‍.
1951 സെപ്തംബര്‍ ഒന്നിന് ജനിച്ച അദ്ദേഹത്തിന് 67 വയസ്സാണ്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തില്‍ ജനിച്ചു. വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബര്‍ 12 ന് ജനനം.തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. സിപിഎം ശക്തികേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആര്.എസ്.എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അടിയന്തിരവാവസ്ഥ കാലഘട്ടത്തിലായിരുന്നു മുരളീധരന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
1983ല്‍ തന്റെ 25ാം വയസില്‍ സര്‍ക്കാര്‍ ജോലി രാജിവെച്ച് വി മുരളീധരന് എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതല്‍ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1983 മുതല്‍ 1994 വരെ 11 വര്‍ഷക്കാലം എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. ഈ കാലഘട്ടത്തില്‍ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താനായി. 1983 മുതല്‍ 1994 വരെ സംസ്ഥാന ദേശീയ തലത്തില്‍ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ച എബിവിപി സംഘത്തില്‍ ആനന്ദ് കുമാര്‍ (കര്‍ണ്ണാടക), സുശീല്‍ മോഡി (ബീഹാര്‍), ജഗദ് പ്രകാശ് നഡ (ഹിമാചല്‍ പ്രദേശ്), മുരളീധര റാവു (രാജസ്ഥാന്), ഓം പ്രകാശ് കോലി( അഖിലേന്ത്യാ പ്രസിഡന്റ്), പ്രൊഫ. ബാല്‍ ആപ്തെ (അഖിലേന്ത്യാ പ്രസിഡന്റ്), വിനോദ് ടാവ്ഡെ, ചന്ദ്രകാന്ത് പാട്ടീല്‍ (അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരും ഉണ്ടായിരുന്നു.1994ല്‍ എബിവിപിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയമിതനായി.
1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരന് ഔദ്യോഗികമായി ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. ബിജെപി കേന്ദ്ര ഇലക്ഷന്കണ്ട്രോള്റൂമില് വെങ്കയ്യനായിഡുവിനെ സഹായിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ല്‍ എബി വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വി മുരളീധരന് ഇന്ത്യന്‍ സര്‍ക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴില്‍ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു. കൂടാതെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി 2000 ല്‍ നടന്ന പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2002 മുതല്‍ 2004 വരെ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലും ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയിമെന്റ് ജെനറേഷന് ടാസ്ക് ഫോര്‍സിന്റെ കണ്‍വീനറും അദ്ദേഹമായിരുന്നു.
2015 ഡിസംബറില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള രണ്ടാം ഊഴം അവസാനിച്ചു.തുടര്‍ന്ന് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ടു.കേരളത്തില്‍ ബിഡിജെഎസിനെ ഉള്‍പ്പെടുത്തി എന്‍ഡിഎ ശക്തമാക്കുന്നത് ഇക്കാലത്താണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പത്ത് ശതമാനത്തിലധികം വോട്ട് വളര്‍ച്ചയോടെ 15 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞതും ഇക്കാലത്താണ്. 2018 ഏപ്രില്‍ 3 ന് അദ്ദേഹം രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.
Discussion about this post