മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്ക് തെളിയിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയമെന്നാരോപിച്ച സിപിഎം നേതാവും ദേശാഭിമാനി റസിഡണ്ട് എഡിറ്ററുമായിരുന്ന പിഎം മനോജിന് മറുപടി നല്‍കി മുന്‍ ഡിജിപിയും ശബരിമല കര്‍മ്മസമിതി നേതാവുമായ ടിപി സെന്‍കുമാര്‍.’കരിദിനമാചരിച്ചാല്‍ അതു ഭേഷ്.അന്ന് വിളക്ക് തെളിയിച്ചാല്‍ അതു വര്‍ഗീയം.വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന വിചാരം. അതാണ് 3 ഇല്‍ എത്തിച്ചത്.’എന്നിങ്ങനെയാണ് മനോജിനുള്ള സെന്‍കുമാറിന്റെ മറുപടി.
കണ്ണടച്ചു ഇരുട്ടാക്കുന്നവരെ, അതിനു വിടുക. ഈ സഖാവിനും ഉദര നിമിത്തമുള്ള വേഷം എന്നു കരുതിയാല്‍ മതി എന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിവരത്തിന്റെ നിറകുടം. പ്രീണന നയത്തിന്റെ ആചാര്യന്‍. വാസ്തവം ഭയമാണ്.ഇവര്‍ക്കൊക്കെ ഒരു കമന്റിടാന്‍
എന്തര്‍ഹത?
കരിദിനമാചരിച്ചാല്‍ അതു ഭേഷ്.
അന്ന് വിളക്ക് തെളിയിച്ചാല്‍ അതു വര്‍ഗീയം.
വെളിച്ചം ദുഃഖമാനുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന വിചാരം.
അതാണ് 3 ഇല്‍ എത്തിച്ചത്.
കണ്ണടച്ചു ഇരുട്ടാക്കുന്നവരെ, അതിനു വിടുക. ഈ സഖാവിനും ഉദര നിമിത്തമുള്ള വേഷം എന്നു കരുതിയാല്‍ മതി.
ബിജെപിയുടെ വര്‍ഗ്ഗിയ മുഖത്തിന് കൊടിപിടിച്ച് സിന്ദാബാദ് വിളിക്കുകയാണ് ഈ പഴയ പോലിസ് ഏമാന്‍ എന്നായിരുന്നു പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം.
Discussion about this post