രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യയാത്രക്ക് സൗകര്യം ഒരുക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനത്തിനെതിരെ ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടാണ് കെജ്രിവാൾ വ്യാജ ഉറപ്പുകള്‍ നല്‍കുന്നതെന്ന് ബിജെപി എം.പി മനോജ് തിവാരി പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ തലയില്‍ 1200 കോടി രൂപയുടെ ബാധ്യത കെട്ടിവക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്ന് തിവാരി വിമര്‍ശിച്ചു.
മെട്രോ ട്രെയിനുകളിലും , ഡിടിസി ബസുകളിലും , ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തും എന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം .
Discussion about this post