ചാനല്‍ അവതാരക സിപിഎം യുവ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ പോയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെയുള്ള അന്വേഷണം നിലച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ജയശങ്കറിന്റെ വിലയിരുത്തല്‍.
ചാനല്‍ അവതാരക നല്‍കിയ കേസില്‍ അന്വേഷണം തുടര്‍ന്നാല്‍ പിടിയിലായവരെ കൂടാതെ മറ്റ് ചിലര്‍ തന്നെ കുടുങ്ങും എന്നതിലാല്‍ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് ജയശങ്കര്‍ പറയുന്നത്. ‘അവതാരക നല്‍കിയ പരാതി അന്വേഷിച്ച പോലിസ് ചിലരെ അറസ്റ്റ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. പിന്നീട് കേസില്‍ അന്വേഷണം നിര്‍ത്തിവച്ചു. കൂടുതല്‍ അന്വേഷണം മുന്നോട്ട് പോയാല്‍ ഇപ്പോള്‍ പിടിയിലായവര്‍ മാത്രമല്ല മറ്റ് പലരും കുടുങ്ങും’. അല്ലെങ്കില്‍ പല അസുഖകരമായ ചോദ്യങ്ങള്‍ക്കും ഇവര്‍ ഉത്തരം പറയേണ്ടി വരും എന്നതിലാണ് അന്വേഷണം നിര്‍ത്തിയതെന്നും, പരാതി നല്‍കുമ്പോള്‍ അത് ബുമറാങ്ങായി കൊടുത്തവന്റെ നെഞ്ചത്തേക്ക് തന്നെ വരാതെ നോക്കണമെന്നും ജയശങ്കര്‍ പറയുന്നു
വീഡിയ ലിങ്ക്-
https://www.facebook.com/spmediaofficial/videos/445469809619144/?__xts__[0]=68.ARD_yl9ZpnXw2m1Vk2XcNv_bSdIY44Dv4J1UOfTR_UwbZhtgRS5ovubCGZNjuUCbTf2mTmukpATYZ5Su3iT54JUndEQJmNo8FGmIZjPsFdIRiMv3nGelTefzPg9KVGT8BgLfbjmS7-AUblaUqH82_-KTWyBnrisCrJqnMydS29nZh-6Lppx8B4KRohEHNbIcD2HYt0xNnZtACyE7hk5m-mxQq7vs8qbxZKSgr83xCax78brmilFWc19F24bYCd_2VkzEBu-hLUs_EVR6CLyrWSDkEcdjFTYkBbapiYNlXhdD05ptnKpVEI1fum4loGEwC7cVI6SY3RjyBUmDC4FmFVdp4QWEKvvB-PK2JfC-_hooHPCarwwiFV32j0KpeQ3a&__tn__=H-R
Discussion about this post