രാജ്യത്തിന് സ്വതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുന്ന 2047 വരെ കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം തുടരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രടറി വി രാം മാധവ് . ലോകസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിസാമാബാദ് മണ്ഡലത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് രാംമാധവ് അവകാശവാദം ഉന്നയിച്ചത്.
സ്വന്തം കഴിവ് ഉപയോഗിച്ചാണ് 2014ല്‍ ബിജെപി അധികാരത്തില്‍ വന്നത് . ഈ വര്‍ഷവും അത് ആവര്‍ത്തിച്ചു.ഇത് 2047 വരെ തുടരുകയും ചെയ്യും . രാജ്യം സ്വതന്ത്ര്യം നേടി കോണ്‍ഗ്രസ് ആദ്യ 50 വര്‍ഷം കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന റെക്കോര്‍ഡ് ബിജെപി തകര്‍ക്കും . നിലവില്‍ കോണ്‍ഗ്രസ് വിദേശിയുടെ കയ്യില്‍ ആണെന്നും രാംമാധവ് പരിഹസിച്ചു.
രാജ്യത്തെ 15 കോടി കര്‍ഷകര്‍ക്കാണ് മോദി സര്‍ക്കാരിന്റെ ക്ഷേമപരിപാടികള്‍ ഉപകാരപ്പെട്ടത്. നിസാമാബാദിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
Discussion about this post