ഈദ്ഉല്‍ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ ആക്രമണം. ശ്രീനഗറില്‍ രാവിലെ ഈദ് ഗാഹ് കഴിഞ്ഞതിന് പിന്നാലെയാണ് പാക് പതാകയും ഐസിസിന്റെ പതാകയും വീശി യുവാക്കള്‍ പ്രകടനം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
മുഖംമൂടിയണിഞ്ഞും ഹെല്‍മെറ്റ് ധരിച്ചുമാണ് യുവാക്കള്‍ കല്ലേറ് നടത്തിയത്. ജയ്ഷ് തലവന്‍ മസൂദ് അസറിന്റെയും കൊല്ലപ്പെട്ട കമാന്‍ഡര്‍ സക്കീര്‍ മുസയുടെ പേരിലും ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കുറേ നേരം ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് പ്രകടനക്കാര്‍ മടങ്ങിയതെന്നും സൈനിക വക്താവ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post