അമേതിയില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയെങ്കിലും വയനാട്ടില്‍ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനങ്ങളെ കാണാന്‍ രാഹുല്‍ നാളെ വയനാട്ടിലെത്തും.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നത്.
ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ് ഷോ നടത്തും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും.
Discussion about this post