ഏറ്റവും കൂടുതൽ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോൺഗ്രസിന്റെ റെക്കോഡ് ബിജെപി തകർക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ്. 1950 മുതൽ 1977 വരെയാണ് കോൺഗ്രസ് തുടർച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകർക്കാൻ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറ് വർഷം തികയ്ക്കുന്നത് വരെ ബിജെപി അധികാരത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ ബിജെപിയുടെ വിജയ റാലിയെ അഭിസംബോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ. സൈനിക നേട്ടങ്ങൾ ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അഴിമതി ഇല്ലാതാക്കി ശക്തമായ ഇന്ത്യ കെട്ടിപ്പെടുത്തു, സാമ്പത്തിക സ്ഥിരത കൈവരിച്ചു അതാണ് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിത്തന്നതെന്നും രാം മാധവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നുവെന്നും ആറുകോടി വോട്ടുകൾ ബിജെപിക്ക് വർധിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു
Discussion about this post