ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക അതിര്‍ത്തി വഴി കന്നുകാലികളെ കടത്തുന്നത് തടയാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി. ഇതോടെ ബംഗ്ലാദേശിലെ വിപണിയില്‍ ബീഫിന് വന്‍ ദൗര്‍ലഭ്യമാണ് നേരിടുന്നത്. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം രണ്ടു ദശലക്ഷം കന്നുകാലികളെയാണ് ബംഗ്ലാദേശിലേയ്ക്ക് അനധികൃതമായി കടത്തുന്നത്. ഇതിനു തടയിടാനായാണ് അതിര്‍ത്തി സുരക്ഷാ സേനയോട് കര്‍ശന ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയത്.
അനധികൃതമായുള്ള കന്നുകാലിക്കടത്തിന് തടയിടുന്നതിലൂടെ ബംഗ്ലാദേശിലും ബീഫിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് നിലപാടാണ് ഇതിനു പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 600 മില്ല്യന്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന കന്നുകാലിക്കടത്ത് നിയമപരമെന്ന തരത്തിലാണ് ധാക്ക കണക്കാക്കി വന്നിരുന്നത്. ഇതിനു തടയിട്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
പശുക്കളെ കൊല്ലുന്നതും കടത്തുന്നതും ഒരു ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നതിനും സമമാണെന്ന് പശ്ചിമ ബംഗാളിലെ ആര്‍എസ്എസ് വക്താവായ ജിഷ്ണു ബസു അഭിപ്രായപ്പെട്ടു.
Discussion about this post