കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.എസ്.8 , എസ് 9 കോച്ചുകളില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുന്ദൂര്‍ പളനിസാമി, ബാല്‍കൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്.
മൂന്ന് പേരെ മരിച്ച നിലയിലും മറ്റൊരാളെ ഗുരുതരമായ അവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയില്‍വെ ആശുപത്രിയില്‍ എത്തിച്ച നാലാമത്തെയാളും വൈകാതെ മരിച്ചു.
ആഗ്രയില്‍ നിന്നും കയറിയ 65 പേരുടെ സംഘത്തിലെ നാല് പേരാണ് മരിച്ചത്. കോയമ്പത്തൂരിലെക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. നാലുപേരും കടുത്ത ചൂടിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതായി സഹയാത്രക്കാര്‍ റെയില്‍വേ അധികാരികളെ അറിയിച്ചത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും 65 വയസ്സിനുമേല്‍ മുകളില്‍ പ്രായമായവരാണ്.
Discussion about this post