ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. ദര്‍വേഷ് യാദവിനാണ് കോടതി പരിസരത്ത് വച്ച് വെടിയേറ്റത്. രണ്ട് ദിവസം മുന്‍പാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ആയിട്ട് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഒരുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആഗ്ര ജില്ലാ കോടതി പരിസരത്ത് വെച്ചാണ് വെടിയേറ്റത് . ഇവര്‍ക്ക് നേരെ സഹപ്രവര്ത്തകന് വെടിയുതിര്‍ക്കുകയായിരുന്നു.
അഭിഭാഷകനായ മനീഷാണ് ആക്രമിച്ചത്. ഉടന്‍ തന്നെ ഇയാള്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ മനീഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
മനീഷ് ദര്‍വേഷ് യാദവിന് നേര്‍ക്ക് മൂന്ന് തവണ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറയുന്നു.
Discussion about this post