കൊളംബോ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇന്ത്യയിൽ വച്ച് പിടിയിലായവരെ പരിശീലിപ്പിച്ച ഭീകരൻ പിടിയിൽ. ജെറാൾഡ് പുഷ്പരാജ ഒസ്മാൻ ആണ് പിടിയിലായത്. ശ്രീലങ്കയിൽ വച്ച് കൊളംബോ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് 46കാരനായ ഇയാളെ പിടികൂടിയത്.
ജെറാൾഡിനെ കുറിച്ച് വിവരം നലകുന്നവർക്ക് ശ്രീലങ്കൻ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ശ്രീലങ്കൻ പോലീസിന്റെ പിടിയിലാകുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ചാണ് നാല് ശ്രീലങ്കൻ പൗരന്മാരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 19ന് കൊളംബോയിൽ നിന്നും ചെന്നൈയിലേക്കാണ് ഇവർ ഇൻഡിഗോ വിമാനത്തിൽ എത്തിയത്. ഇവർക്ക് പരിശീലനം നൽകിയിരുന്നത് ഇയാളാണെന്ന് ശ്രീലങ്കൻ പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post