ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോൾ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ബിജെപി ഇത്തവണയും അനായാസ വിജയം നേടുമെന്ന പ്രവചനവുമായി പ്രശാന്ത് കിഷോർ രംഗത്ത് വന്നിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപി 303 സ്റ്റുകൾ നേടുമെന്ന് പ്രശാന്ത് കിഷോർ ആവർത്തിച്ചു.
‘കഴിഞ്ഞ തവണത്തേതിലോ അതിലും കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എന്റെ വിലയിരുത്തൽ. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറു മേഖലകളിൽ ബിജെപി കഴിഞ്ഞ തവണ നേടിയ സീറ്റുകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാനിടയില്ല. രാജ്യത്തിന്റെ തെക്ക് കിഴക്ക് മേഖലകളിൽ ബിജെപിയ്ക്കുള്ള പിന്തുണ വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. കഴക്കൻ ദഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ വർദ്ധനവുണ്ടാകും. തെലങ്കാന, ആന്ധ്രാപ്രദേശ്, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അവരുടെ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും ബിജെപിയുടെ ജയത്തെ കുറിച്ച് പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു. ബിജെപിയ്ക്ക് 300ലധികം സീറ്റുകൾ ലഭിക്കുമെന്ന് താൻ പറയാൻ എന്തുകൊണ്ടാണ് കാരണമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ബിജെപി നേടിയ 303 സീറ്റുകളിൽ 250ഉം രാജ്യത്തെ വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇത്തവണയും ഈ മേഖലയിൽ ബിജെപിക്ക് കാര്യമായ നഷ്ടം ഉണ്ടാക്കാൻ സാധ്യതയില്ല.
രാജ്യത്തെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും 2019ൽ 50 സീറ്റുകളാണ് ബിജെപി വിജയിച്ചത്. ഈ രണ്ട് മേഖലയിലും പാർട്ടിയുടെ വോട്ട് ശതമാനം ഇക്കുറി കാര്യമായി വർധിക്കും. അത് കൊണ്ട് തന്നെ കിഴക്കിലും ദക്ഷിണേന്ത്യയിലുമായി 15 മുതൽ 20 സീറ്റ് വരെയെങ്കിലും ഇത്തവണ ബിജെപിക്ക് കൂടും. അതേസമയം, ഉത്തരേന്ത്യയിലും വടക്കൻ സംസ്ഥാനങ്ങളിലും കാര്യമായ നഷ്ടം ബിജെപിക്ക് ഉണ്ടാകില്ലെന്നും പ്രശാന്ത് കിഷോർ വിശദീകരിച്ചു.








