പ്രേമം സിനിമയുടെ വ്യാജ സിഡി പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്ര ഛായാഗ്രാഹകനെ ചോദ്യം ചെയ്തു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ഹളില് നിന്നും തെളുവെടുക്കുമെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചിട്ടുണ്ട്.ചലച്ചിത്രം എഡിറ്റു ചെയ്ത സ്റ്റുഡിയോ ജീവനക്കാരനേയും ചോദ്യം ചെയ്യും.
അതേസമയം പ്രേമം സിനിമയുടെ വ്യാജ പതിപ്പിറങ്ങിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പെഹലാജ് നിഹലാനി സംസ്ഥാനത്ത് നേരിട്ടെത്തി അന്വേഷണം നടത്തും.
Discussion about this post