എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് . എ.ടി എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം എന്നാണു റിപ്പോര്‍ട്ടുകള്‍ .
മൂന്ന് മണിക്കൂറിലേറെ എ.ടി.എമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്താനും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനാണ് ശ്രമം എന്നാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പണത്തിന്റെ അളവ് സംബന്ധിച്ചുള്ള സൂചന നല്കുന്ന സെന്‍സറുകള്‍ എ.ടി.എമ്മില്‍ സ്ഥാപിക്കണം എന്ന് ആര്.ബി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാകുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.
എ.ടി.എമ്മുകള്‍ കാലിയാക്കി ഇടുന്ന നിഷ്ക്രിയ നിലപാടുകള്‍ ഗ്രാമീണ മേഖലകളില്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനാല്‍ പണത്തിന് വേണ്ടി ബാങ്ക് ബ്രാഞ്ചുകളില്‍ ജനങ്ങള്‍ എത്തേണ്ട സാഹചര്യം ഉണ്ടെന്നും ഇടപാടുകള്‍ക്ക് ജനങ്ങളില്‍ നിന്നും പലവിധ നിരക്കുകള്‍ ഈടാക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post