ലളിതകലാ അക്കാദമിയുടെ വിവാദമായ കാർട്ടൂൺ പുരസ്കാരം പുന പരിശോധിക്കണമെന്ന് നിലപാടിലുറച്ച് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നേരത്തെ പുരസ്കാരം പിൻവലിക്കില്ലെന്നും ജൂറി തീരുമാനം അന്തിമമാണെന്നും ലളിതകലാ അക്കാദമി ചെയർപേഴ്സൺ നേമം പുഷ്പരാജ് പറഞ്ഞിരുന്നു.
മതവികാരങ്ങൾ വ്രണപ്പെടുത്തുന്നത് സർക്കാർ നയമല്ലെന്നും പുരസ്കാരം നൽകിയ നടപടി പുന: പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മത പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച് കാർട്ടൂണിനെ ലളിത കലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനോട് സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുളള കൈകടത്തലല്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post