സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം.പാരട്ടിയുമായി ബന്ധമുള്ള വിഷയമല്ല,അതിനാല് തന്നെ കേസില്‍ ഇടപെടില്ല. ആരോപണവിധേയരായവര്‍ സ്വയം കേസിനെ നേരിടട്ടേയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
ഡാന്‍സ് ബാര്‍ ജീവനക്കാരിയായ ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ബിനോയ്‌ക്കെതിരെ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗം, വഞ്ചന,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബിനോയ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കി.
അതേസമയം പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നല്‍കിയ പരാതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. കഴിഞ്ഞ മേയിലാണ് ബിനോയി യുവതിക്കെതിരെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്.ഈ പരാതി തുടരന്വേഷണത്തിനായി കണ്ണൂര്‍ എസ്പിക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post