സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ റോഷന് ബെയ്ഗ്. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ആറുമാസത്തേക്കാണ് ബെയ്ഗിനെ സസ്പെന്റ് ചെയ്തത്. തന്നെ കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുകയാണെന്ന് ബെയ്ഗ് ആരോപിച്ചു.
സത്യം പറയുന്നത് കുറ്റകൃത്യമാണോ? തന്നെ സംസ്ഥാന നേതൃത്വം ലക്ഷ്യംവക്കുകയാണ്. പാര്‍ട്ടിയുടെ അച്ചടക്കമുള്ള ഭടനാണ് ഞാന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണിത്. അല്ലാതെ സിദ്ധു കോണ്‍ഗ്രസ് അല്ല – ബെയ്ഗ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെ ലക്ഷമിട്ടാണ് സിദ്ദു കോണ്‍ഗ്രസ് എന്ന് ബെയ്ഗ് പരിഹസിച്ചത്.
കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടിയുടെ ചുമതലയുമുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനേയും റോഷന് ബെയ്ഗ് കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ബെയ്ഗ് മറുപടി നല്‍കിയില്ല. കൂടാതെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിലും ബെയ്ഗിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post