മാവേലിക്കരയിൽ കൊല ചെയ്യപ്പെട്ട പൊലീസുകാരി സൗമ്യാ പുഷ്പാകരന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ നാല് വർഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ സൗമ്യയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11 മണിക്ക് സംസ്‌കാര ചടങ്ങുകൾ നടക്കും.
കേസിലെ പ്രതി അജാസിന്റെ പോസ്റ്റ്‌മോർട്ട നടപടികളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്പാകരനെ പൊലീസുകാരനായ അജാസ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രതി അജാസ് ഇന്നലെ വൈകീട്ടാണ് മരിച്ചത്.
ശനിയാഴ്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള് പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധുകൾക്ക് വിട്ടു കൊടുത്തിരുന്നു. ലിബിയയിൽ ജോലി ചെയ്യുന്ന സൗമ്യയുടെ ഭർത്താവ് നാട്ടിൽ് തിരിച്ചെത്തിയ ശേഷം മതി സംസ്‌കാരം എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കൾ.
Discussion about this post