കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട്ടുകാരിയാണ് പരാതിക്കാരി. സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവറായ ജോണ്സണ് ജോസഫ് പിടിയിലായി . ഇയാള്‍ കോട്ടയം സ്വദേശിയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡന ശ്രമം നടനത് . ഇതേ തുടര്‍ന്ന് യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. തുടര്‍ന്ന് ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.
Discussion about this post