കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒരു എമിഗ്രേഷന്‍ ഉദ്യോഗസ്ഥന് കൂടി അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശി ജെഫിന് കെ.ബഷീര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എ.ആര് ക്യാന്പില്‍ നിന്നായിരുന്നു അറസ്റ്റ്. പൊലീസ് ജെഫിന് ഡെപ്യൂട്ടേഷനില്‍ എമിഗ്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിനേയും സംഘത്തേയും സഹായിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് 28 പേരെ അറസ്റ്രു ചെയ്തിട്ടുണ്ട്.
Discussion about this post