ഉത്തര്‍പ്രദേശിലെ ഗവണ്മെന്റ് സ്കൂളുകളില്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടി.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദി കൊണ്ടുള്ള യൂണിഫോം നിര്‍ബന്ധമാക്കുക . കുട്ടികളുടെ അടുത്ത് ഖാദിയുടെ പ്രാധാന്യം ബോധവത്കരിക്കുന്നതിനായിട്ടാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് ജില്ലകളിലെ ഓരോ ബ്ലോക്കില്‍ വീതമായിരിക്കും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. മികച്ച പ്രതികരണം ലഭിക്കുന്നുവെങ്കില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കും.
ആണ്‍കുട്ടികള്‍ക്ക് ബ്രൌണ്‍ നിറമുള്ള ട്രൗസറും , പിങ്ക് ഷര്‍ട്ടും , പെണ്‍കുട്ടികള്‍ക്ക് ബ്രൌണ്‍ നിറത്തിലെ പാവാടയും പിങ്ക് കളര്‍ ടോപ്പുമാണ് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post