ആലപ്പുഴ: സംശയാസ്പദമായ സാഹചര്യത്തില്‍ ആലപ്പുഴ കടല്‍ത്തീരത്തു കണ്ടെത്തിയ വിദേശ ബോട്ടിലുള്ള ചിലരുടെ കയ്യില്‍ പാക്കിസ്ഥാന് തിരിച്ചറിയല്‍ രേഖകള്‍. തീരരക്ഷാസേന പിടിച്ചെടുത്ത ബോട്ടില്‍ ഇറാന്-പാക് സ്വദേശികളായ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു
ബോട്ടില്‍ നിന്ന് പാക്കിസ്ഥാന് തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്തത് വലിയ ഗൗരവത്തോടെയാണ് സേന കാണുന്നത്. ബോട്ടിലുള്ള ക്യാപ്റ്റന്‍ ഉള്‍പ്പടെയുള്ളവരെ കോസ്റ്റ് ഗാര്‍ഡ് ചോദ്യം ചെയ്യുകയാണ്. പാക്കിസ്ഥാന് രേഖകള്‍ പിടിച്ചെടുത്തുവെങ്കിലും കാര്‍ഡിന്റെ ഉടമ ബോട്ടിലില്ല എന്നാണ് ലഭിക്കുന്ന വിവരം.
‘ബറൂക്കി’ എന്നു പേരുള്ള ഇറാനിയന്‍ ബോട്ടാണു പിടിച്ചെടുത്തത്. റോ, ഐബി, മിലിറ്ററിഎയര്ഫോഴ്സ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മാറിമാറി ചോദ്യം ചെയ്തു വരികയാണ്. ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹ ഫോണും ബോട്ടില്‍നിന്നു കണ്ടെടുത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ആലപ്പുഴ തീരത്ത് 50 നോട്ടിക്കല്‍ മൈല്‍ (92.6 കിലോമീറ്റര്‍) അകലെ കടലില്‍ ബോട്ട് കണ്ടെത്തിയത്.
അബ്ദുല്‍ മജീദ് ബലൂച് (30) ആണു ക്യാപ്റ്റന്‍. ഷഹഷാദ് ബലൂച് (32), ഹുസൈന് ബലൂച് (48), ജംഷാദ് ബലൂച് (25), മുഹമ്മദ് ബലൂച് (26), അഹമ്മദ് ബലൂച് (40), കാസിം ബലൂച് (50), അബ്ദുല്‍ ഖാദര്‍ ബലൂച് (50), പര്‍വേശ് ബലൂച് (45), വാഹിദ് ബലൂച് (35), ഷാഹിദ് ബലൂച് (30), ഇലാഹിംബക്ഷ് ബലൂച് (40) എന്നിവരാണു ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍.ക്യാപ്റ്റനുള്‍പ്പെടെ 12 പേരും തങ്ങള്‍ ഇറാന് പൗരന്മാരാണെന്നാണു പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. അതേസമയം, ഇറാനോട് അതിര്‍ത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനില്നിന്നുള്ളവരാണെന്നും സൂചനയുണ്ട്. അതു ശരിയെങ്കില്‍, പാക്ക് ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്നു തീരരക്ഷാസേനയുടെ കൊച്ചി കേന്ദ്രത്തില്‍നിന്നുള്ള ‘അഭിനവ്’ എന്ന കപ്പലിന്റെ നേതൃത്വത്തിലാണു ബോട്ടിനെ ആലപ്പുഴ ഉള്‍ക്കടലില്‍ പിടികൂടിയത്.
മല്‍സ്യബന്ധനത്തിന്റെ മറവില്‍ ലഹരിമരുന്നുകടത്ത് ഉള്‍പ്പെടെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരാണോ എന്നാണു ദേശീയ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്നതു നിരോധിത ഫോണാണെന്നു തീരസംരക്ഷണസേനാ വിഴിഞ്ഞം സ്റ്റേഷന് !ഡപ്യൂട്ടി കമന്‍ഡാന്റ് ജോര്‍ജ് ബേബി പറഞ്ഞു. പിടിച്ചെടുത്ത പാക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ അറബിക് ലിപിയിലുള്ള അക്ഷരങ്ങളാണുള്ളതെന്നു ഡിസിപി ഗോറി സഞ്ജയ്കുമാര്‍ ഗുരുദിന് പറഞ്ഞു.
സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീന്‍പിടിത്ത വല, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗരറ്റ് പായ്ക്കറ്റുകള്‍, നൂഡില്‍സ്, പാനീയങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. മേയ് 25ന് ഇറാനില്‍നിന്നു തിരിച്ച ഇവര്‍ ഒരുമാസമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചുറ്റിയടിക്കുകയായിരുന്നുവെന്നു ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.
ബോട്ടിന്റെ ബാറ്ററി തീര്‍ന്നതാണ് അലഞ്ഞു തിരിയാന്‍ കാരണമെന്നാണ് ബോട്ടിലുള്ളവര്‍ പറയുന്നത്. എന്നാല്‍ അത് അന്വേഷണഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല
Discussion about this post