ബിനോയ് കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിയോ താനോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.ആരോപണവിധേയനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ തയ്യാറാകില്ലെന്നും കോടിയേരി പറഞ്ഞു.നിരപരാധിത്ത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും കോടിയേരി വ്യക്തമാക്കി.
കുടുംബങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ പാര്‍ട്ടിയോ താനോ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രം. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല.
ബിനോയിക്കെതിരായ കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്.ഇത് വരെ ഈ കേസില്‍ ഇടപെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പേളെന്നും അദ്ദേഹം വ്യക്തമാക്കി.ബിനോയ് എവിടെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.അതേസമയം പരാതിക്കാരിയുടെ കുടുംബം തന്നോട് സംസാരിച്ചെന്ന വാദം തെറ്റെന്നും കോടിയേരി പറഞ്ഞു.
Discussion about this post