കായംകുളം പുല്ലുകുളങ്ങരയില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഭിജിത്ത് അനന്ദു എന്നിവരുടെ നേതൃത്വത്തിൽ മര്‍ദ്ദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോള്‍ സ്കൂളിന്റെ വാതിലില്‍ വെച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ അഭിജിത്ത്, അനന്ദു എന്നിവരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയെ ഇവര്‍ പണം നല്‍കാനായി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഒരുവട്ടം പണം നല്‍കിയരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ച്ചയും പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാഞ്ഞതാണ് മർദ്ദിക്കാൻ കാരണമെന്നും ഇവര്‍ പറയുന്നു.സിസിടിവിദൃശ്യങ്ങള്‍ അടക്കം പോലിസില്‍ പരാതിപ്പെട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല.
Discussion about this post