തിരുവനന്തപുരം : ബി.ജെ.പിയുടെ വോട്ട് ബാങ്ക് വര്‍ദ്ധനയില്‍ ചെറുതല്ലാത്ത പങ്ക് സി.പി.എമ്മിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം തുടരുകയാണെങ്കില്‍ ബംഗാളിലെ അനുഭവം ആ പാര്‍ട്ടിയ്ക്ക് കേരളത്തിലും ഉണ്ടാവുമെന്നും സുധീരന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 97ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അപഗ്രഥിച്ച് പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു പോകും. ജനങ്ങള്‍ക്ക് അഹിതമായത് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Discussion about this post