സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.എട്ട് പേര്‍ക്ക് പരിക്കേറ്റു. സൗദി സര്‍ക്കാര്‍ ചാനലായ അല്അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിങ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്.ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് സഖ്യസേനയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു മാസം മുന്‍പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു
Discussion about this post