കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയിഡില്‍ വീണ്ടും ഒരു മൊബൈല്‍ ഫോണ്‍ കൂടി പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഒരു സ്മാർട്ട് ഫോൺ കണ്ടെത്തിയത്.ജയിലിന്റെ ഉത്തരത്തില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഫോണ്‍.
കഴിഞ്ഞ ദിവസം നടന്ന ജയില്‍ സൂപ്രണ്ടിന്റെ മിന്നല്‍ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകള്‍ , ഇയര്‍ഫോണുകള്‍ , ചാര്‍ജറുകള്‍ ,കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 തടവുകാരിൽ നിന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തിരുന്നു.
Discussion about this post