രാജസ്ഥാൻ ബി.ജെ.പി തലവനും രാജ്യസഭ എം.പിയുമായ മദൻലാൽ സെയ്നി അന്തരിച്ചു. ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് മദൻ ലാൽ സെയ്നി അന്തരിച്ച വിവരം ് ഞെട്ടലോടെയാണ് കേട്ടതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി. എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പമാണ്. ഈ നഷ്ടം വഹിക്കാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിൽ അനുശോചനം അറിയിച്ചു.
രാജ്യസഭാംഗമായ ശ്രീ മദൻ ലാൽ സൈനിയുടെ നിര്യാണത്തിൽ ദു:ഖിതനാണെന്ന് ഉപരാഷ്ട്ര പതി ട്വീറ്റ് ചെയ്തു. എം.പി, എം.എൽ.എ, രാജസ്ഥാനിലെ സംസ്ഥാന ബിജെപി പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം വിഭജനം ഇല്ലാത്ത സേവനമാണ് അനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കുന്നുവെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.
Discussion about this post