പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം കേദാര്‍നാഥില്‍ ഭക്തജനത്തിരക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 45 ദിവസം പിന്നിടുമ്പോള്‍ 7.3 ലക്ഷം തീര്‍ത്ഥാടകരാണ് ആരാധനാലയം സന്ദര്‍ശിച്ചത്. എല്ലാ പ്രവശ്യവും ബദരീനാഥിലാണ് കൂടുതല്‍ ആളുകള്‍ വരുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായി.2018 ലെ അവസാനമാസങ്ങളില്‍ 7.32 ലക്ഷം ആളുകള്‍ ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ 2019 ലെ ആദ്യ 45 ദിവസങ്ങളിലായി 7.35 ലക്ഷം ആളുകള്‍ എത്തി.
മെയ് 18നായിരുന്നു കേദാര്‍നാഥില്‍ മോദി ഏകാന്ത ധ്യാനത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര ജയം നേടിയതോടെ രാജ്യത്ത് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലുമേറി. ഇതോടെ മോദി സന്ദര്‍ശിച്ച കേദാര്‍നാഥിലും ധ്യാനനിരതനായിരുന്ന രുദ്ര ഗുഹകാണാനുമാണ് തീര്‍ത്ഥാടകരുടെ ഒഴുക്ക്.
മോദി ധ്യാനത്തിലിരുന്ന രുദ്രഗുഹ കാണാനും അതിന്റെ സവിഷേഷതകൾ കേട്ടറിഞ്ഞും നിരവധിയാളുകൾ ഇവിടെയെത്തിയിരുന്നു.ധ്യാനത്തിലിരിക്കാൻ വേണ്ടി ഗുഹ മുൻകൂട്ടി ബുക്ക് ചെയ്തവരുമുണ്ട്. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലാണ് ഈ ഗുഹയുള്ളത്. ഇവിടെ നിന്നും കാല്‍നടയായി നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്ക്കായാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. പൂര്‍ണമായും വെട്ടുകല്ലിലാണ് ഇത്് നിര്‍മ്മിച്ചിരിക്കുന്നത്. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്
Discussion about this post