രാജസ്ഥാനില്‍ 45 കാരനായ കര്ഷകന് സോഹന്‍ലാല്‍ മെഗ് വാള് ജീവനൊടുക്കി. കര്‍ഷകരുടെ കടം എഴുതിതള്ളാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്ഷകന് സ്വയം ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെലോട്ടും , ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുമാണ് എന്നാണ് രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് .
സോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ താന്‍ ആത്മഹത്യ ചെയ്യുകയാണ് എന്ന് പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും അയല്‍വാസികളും ഇയാളുടെ വീട്ടിലെത്തിയെങ്കിലും വൈകിപ്പോയിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
” തന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പത്തുദിവസത്തിനകം കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. അത് കൊണ്ട് താന്‍ സ്വയം ഇല്ലാതാവുകയാണ് . കര്‍ഷകരുടെ കാര്യം ശ്രദ്ധിക്കണമെന്ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്റെ മരണശേഷം ഈ ഗ്രാമത്തില്‍ ഐക്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു ‘ എന്ന് പറഞ്ഞായിരുന്നു ആത്മഹത്യ.
കാര്‍ഷിക വായ്പയായി രണ്ട് ബാങ്കുകളില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നതായാണ് വിവരം.
കര്‍ഷക ആത്മഹത്യയില്‍ രാജസ്ഥാന് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post