വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും ബിസിനസുകാരനും യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന വിവേക് രാമസ്വാമിക്കെതിരെ വംശീയപരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ.വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൾട്ടറുടെ പരാമർശം.
നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്, അതിനാൽ ഞാൻ നിങ്ങളോട് വിയോജിക്കാൻ പോകുന്നു. അത് രസകരമായിരിക്കും. നിങ്ങളൊരു അമേരിക്കൻ കറുത്തവർഗ്ഗക്കാരൻ അല്ലാത്തതിനാൽ എനിക്ക് നിങ്ങളെ അങ്ങനെ പറയാൻ കഴിയും. എന്നാൽ അവരെക്കുറിച്ച് അങ്ങനെ പറയാനാവില്ല, അത് അപകീർത്തികരമാണ്.-ആൻ കൗൾട്ടർ പറഞ്ഞു. നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ അംഗീകരിച്ചു. വാസ്തവത്തിൽ, നിങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മറ്റ് മിക്ക സ്ഥാനാർത്ഥികളേക്കാളും കൂടുതൽ, പക്ഷേ നിങ്ങൾ ഒരു ഇന്ത്യക്കാരനായതിനാൽ ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യുമായിരുന്നില്ലെന്ന് ആൻ കൗൾട്ടർ വ്യക്തമാക്കി.
ഇതിന് മറുപടിയായി തന്റെ ചർമ്മത്തിന്റെ നിറമല്ല തന്റെ രാജ്യമായ യുഎസിനോടുള്ള തന്റെ വിശ്വസ്തതയെ നിർണ്ണയിക്കുന്നതെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ വെറുക്കുന്ന ഏഴാം തലമുറയിലെ അമേരിക്കക്കാരനെക്കാൾ ശക്തമായ വിശ്വസ്തത കുടിയേറ്റക്കാർക്കോ അവരുടെ കുട്ടികൾക്കോ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൾ തന്റെ പരാമർശത്തെ ന്യായീകരിക്കുകയാണ് ആൻ കൗൾട്ടർ വീണ്ടും ചെയ്തത്.
Discussion about this post